ഭർത്താവിന്റെ കൂടെ സമയം ചിലവഴിക്കാൻ പറ്റുന്നില്ല ; പിന്നാലെ രണ്ടാം വിവാഹത്തിന് എല്ലാ സൗകര്യവുമൊരുക്കി നൽകി ​ഗായിക

For full experience, Download our mobile application:
Get it on Google Play

മലേഷ്യ: തന്റെ തിരക്ക് കാരണം ഭർത്താവിനെ പരിചരിക്കാൻ സമയമില്ലാത്തതിനാൽ ഭർത്താവിന് രണ്ടാമതും വിവാഹം കഴിയ്ക്കാൻ മുന്നിൽ നിന്ന് ​ഗായിക. മലേഷ്യൻ ഗായിക അസ്‌ലിൻ അരിഫിനാണ് ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് കർതൃസ്ഥാനം വഹിച്ചത്. കരിയറിലെ തിരക്കുകൾ കാരണം ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭർത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തിയതെന്നും അവർ പറഞ്ഞു. നാൽപ്പത്തിയേഴുകാരനായ വാൻ മുഹമ്മദ് ഹാഫിസാണ് എസ്‌ലിന്റെ ഭർത്താവ്. 26കാരിയായ ഡോക്ടറെയാണ് പുതിയ വധുവായി കണ്ടെത്തിയത്. മാർച്ചിലായിരുന്നു വിവാഹം. ഇപ്പോൾ മൂന്ന് പേരും ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും ജീവിതം സന്തോഷകരമാണെന്നും ഇപ്പോഴും ഭർത്താവിനൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും അരിഫിൻ പറഞ്ഞു. മലേഷ്യയിലെ തിരക്കേറിയ ​ഗായികയാണ് അരിഫിൻ.

പ്രോ​ഗ്രാമുകളുടെ ഭാ​ഗമായി മിക്കപ്പോഴും വിവിധ രാജ്യങ്ങളിലായിരിക്കും. ഈ സമയമെല്ലാം ഭർത്താവ് വീട്ടിൽ തനിച്ചായിരിക്കുമെന്നും അരിഫിൻ പറ‍ഞ്ഞു. ഭർത്താവിന്റെ ഏകാന്തത മാറ്റാനാണ് മറ്റൊരു വിവാഹം എന്ന ആശയത്തിലെത്തിയതെന്നും 42കാരിയായ ​ഗായിക പറഞ്ഞു. നേരത്തെ പേഴ്സനൽ മാനേജർ ആദം ഫാമിയായിരുന്നു ഇവരുടെ ആ​ദ്യഭർത്താവ്. 2017ൽ വിവാഹ മോചിതയായി. പിന്നീട് നാല് വർഷം ആത്മീയ വഴിയിലായിരുന്നു. 2021ലായിരുന്നു വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം. പിന്നീട് കലാരം​ഗത്ത് വീണ്ടും സജീവമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...