റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല തച്ചോട് കുക്കു ഭവനിൽ കെ. ലത (47)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഹിന്ദി ട്രാൻസലേറ്റർ ആയി ജോലി ചെയ്യുകയാണ് ലത. ഇന്ന് വൈകുന്നേരം 5.10 ന് ആണ് സംഭവം. പാറശാല റെയിൽവേ സ്റ്റേഷനു സമീപം വെച്ച് ലത അനന്തപുരി എക്സ്പ്രസ്സിനു മുന്നിൽ ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ലതയുടെ ഒരു കാൽ പാദം അറ്റ് പോയിരുന്നു. മൃതദേഹം കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചെന്നൈയിൽ ജോലിചെയ്യുന്ന ലത ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം തുടർ നടപടികൾക്കായി പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി ശാഖകളുടെ കൂട്ടായ്മയായ പെരുനാട്‌ സംയുക്ത സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

0
പെരുനാട്: റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ എസ്.എൻ.ഡി.പി ശാഖകളുടെ കൂട്ടായ്മയായ പെരുനാട്...

കാസർകോട് കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

0
കാസര്‍കോട്: കാസർകോട് കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി...

സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ...

റെക്കോർഡ് വേഗതയിലാണ് ബക്കാർഡി എന്ന മദ്യ കമ്പനിക്കായി ഫയൽനീക്കം നടന്നതെന്ന് കെ എൻ ബാല​ഗോപാൽ...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിൽ ഇളവ് വരുത്തിയ മുഖ്യമന്ത്രി വി...