ദേവികുളം എംഎല്‍എ എ.രാജയെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ്ഐയെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറില്‍ പണിമുടക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ എ.രാജയെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ്.ഐ എം.പി സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയിലേക്ക് ആണ് മാറ്റിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയുടെതാണ് ഉത്തരവ്. ദേശീയ പണിമുടക്കിനിടെ ദേവികുളം എംഎല്‍എ എ.രാജക്ക് മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നിരുന്നു. രാജ എംഎല്‍എയെ എസ്ഐ എം.പി സാഗര്‍ മര്‍ദിച്ചു എന്നാണ് പരാതി ഉയര്‍ന്നത്.

മൂന്നാര്‍ ടൗണില്‍ ചൊവ്വാഴ്ച 12മണിയോടെയായിരുന്നു സംഭവം. പണിമുടക്കുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തവെ ഇതുവഴി കടന്നുപോയ ചില വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. തുടര്‍ന്ന് പോലീസും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എം.എല്‍.എ താഴെ വീണു. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...