അമ്പലപ്പുഴ : അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് അപൂർവ കാഴ്ച. സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആസ്ട്രോവിൻ എന്ന പേരിൽ ഈ ബഹിരാകാശ ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്ര അറിവുകൾ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി നിക്കോളാസ് ടെസ്ല ടെക്നോളജി എന്ന ശാസ്ത്ര സ്ഥാപനത്തിന്റെ സഹായത്താലായിരുന്നു പരിപാടി. രാവിലെ മുതൽ വിദ്യാർത്ഥികൾക്കായി വെർച്വൽ റിയാലിറ്റി സെമിനാറും നടത്തി. നാസയുടെ ശാസ്ത്രജ്ഞർക്ക് നൽകിയ പരിശീലനം ഇവർ വെർച്വൽ റിയാലിറ്റിയിലൂടെ നേരിട്ടറിഞ്ഞു. ബഹിരാകാശത്തെ അത്ഭുതപ്പെടുത്തുന്ന നിരവധി കൗതുക കാഴ്ചകളും ഇതിലൂടെ കണ്ടു. നിക്കോളാസ് ടെസ്ല ടെക്നോളജിയിലെ തോമസ്, രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് റോക്കറ്റിന്റെ വിക്ഷേപണ അറിവുകൾ പകർന്നു നൽകിയത്. ഇതിനു ശേഷം റോക്കറ്റിൻ്റെ ചെറു മാതൃകയും തയ്യാറാക്കി.
വിശാലമായ സ്കൂൾ മൈതാനത്തിന്റെ മധ്യ ഭാഗത്താണ് വിക്ഷേപണത്തിനായി റോക്കറ്റ് തയ്യാറാക്കിയത്. സ്കൂളിലെ 1500 ഓളം വിദ്യാർത്ഥികളും ഇതിന് സാക്ഷികളായി കണ്ണു ചിമ്മാതെ കാത്തിരുന്നു. സ്കൂൾ വളപ്പിൽ നിന്നും റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം വി പ്രിയ ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ അശോക് കുമാർ വി കെ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജാ രതീഷ്, ആർ ജയരാജ, പഞ്ചായത്തംഗം സുഷമാ രാജീവ്, പ്രഥമാധ്യാപിക ഫാൻ സി വി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ മേരി ഷിബ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഹനീഷ്യ കെ എച്ച് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























