പന്തളം മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനക്കളരി

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൾക്കായി സംഘടിപ്പിച്ച വായന കളരി 2026 അടൂർ താലൂക്ക് ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ.ടി. വി മുരളിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫോക്ക് ലോര്‍ അക്കാദമി അവാർഡ് ജേതാവ് വിനോദ് മുളമ്പുഴയെ പന്തളം നഗരസഭ കൗൺസിലർ കെ. മോഹൻദാസ് ആദരിച്ചു. സി.ഡി.എസ് അംഗം രമ്യ സുരേന്ദ്രൻ, വായനശാല സെക്രട്ടറി കെ ഡി ശശിധരൻ, വായനശാല വെെസ് പ്രസിഡന്റ്  കെ.എച്ച് ഷിജു, വർഗ്ഗീസ് മാത്യൂ, ബീന കെ തോമസ് എന്നീവർ സംസാരിച്ചു. നാടൻ പാട്ട് കലാകാരൻ വിനോദ് മുളമ്പുഴ നാടൻ പാട്ട് കളരിക്കും ബീന കെ തോമസ് ശബ്ദാനുകരണ ഏകാഭിനയ പരിശീലനങ്ങൾക്കും നേതൃത്വം നല്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

വായനക്കളരിയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ ദിയ മറിയം ജോബി ഒന്നാം സ്ഥാനവും സഫ ഷിജു രണ്ടാം സ്ഥാനവും അദ്വെെത് അജയ് മൂന്നാം സ്ഥാനവും നേടി. വായനക്കളരിയുടെ സമാപനവും പ്രതിഭ സംഗമവും മെയ് 29 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വായനശാല ഹാളിൽ നടക്കും. സമാപന സമ്മേളനവും പ്രതിഭ സംഗമവും പന്തളം നഗരസഭ അദ്ധ്യക്ഷ എം ആർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം നേടിയ ബാലവേദി പ്രസിഡന്റ് ഷിഹാദ് ഷിജുവിനെയും ചടങ്ങിൽ അടൂർ താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി വാസുദേവൻ അനുമോദിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...