സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
കുളനട കുടുംബാരോഗ്യ കേന്ദ്രത്തിലെ കാലപ്പഴക്കം സംഭവിച്ച ലാബ് കെട്ടിടം 14/200 നമ്പര്‍ നിയമാനുസൃതമായ നടപടിക്രമം പാലിച്ചു പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ നാല് പകല്‍ 12. ഫോണ്‍ – 04734 262277.

ക്വട്ടേഷന്‍
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് പ്രതിമാസ വാടക നിരക്കില്‍ രണ്ട് വാഹനങ്ങള്‍ ഡ്രൈവര്‍ ഉള്‍പ്പടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 26 വൈകിട്ട് മൂന്ന്. ഫോണ്‍ – 0468 2222561.

കുക്ക് നിയമനം
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള ചിറ്റാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ താല്‍കാലികമായി കുക്കിനെ നിയമിക്കുന്നു. യോഗ്യത – പത്താംക്ലാസ്, ഭക്ഷ്യ ഉല്‍പാദനത്തില്‍ സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തില്‍ നിന്നുളള കെജിടിഇ അല്ലെങ്കില്‍ സമാന കോഴ്‌സ്. പ്രായപരിധി 18-40. എസ് സി / എസ് റ്റി കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 45 വയസ്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രതിദിനം 750 രൂപ വേതന നിരക്കില്‍ പ്രതിമാസം പരമാവധി 20,250 രൂപ ലഭിക്കും. വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, ജാതി/ പ്രവൃത്തി പരിചയം , സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം മെയ് 26 രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 04735 227703. ഇ മെയില്‍ : [email protected]

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം
വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. വെബ്‌സൈറ്റ് – www.schemes.wcd.kerala.gov.in. അവസാന തീയതി ഡിസംബര്‍ 15.
ഫോണ്‍ – 0468 2966649.

അഭിമുഖം
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ഉച്ചയ്ക്ക് രണ്ടിന് നടത്തും. പിഎസ്സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40, സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് അനുവദിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസം ജാതി, പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 26 ഉച്ചയ്ക്ക് ഒന്നിന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശികയില്ലാതെ അംശദായം അടച്ചവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2025-26 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കാണ് അവസരം. സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അനുബന്ധ രേഖകളും സഹിതം http://services.unorganisedwssb.org/index.php/home ലിങ്കില്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ – 0468 2220248.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം ; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം

0
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ...

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...