പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടന്ന മഴക്കാലപൂർവ്വ ശുചീകരണം അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഡെങ്കിപ്പനി ദിനാചരണത്തിന്റെയും ഉദ്ഘാടനം തിരുവല്ല എം.എൽ.എ. അഡ്വ.വർഗീസ് മാമ്മൻ നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ  സഹകരണത്തോടെയായിരുന്നു പരിപാടി. സംസ്ഥാന സർക്കാരിന്റെ  സാമ്പത്തിക പ്രയാസങ്ങൾ ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും എല്ലാ വകുപ്പുകളും ഒന്നിച്ചുനിന്നുകൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉറവിട മാലിന്യ നിർമ്മാർജനത്തിനും നേതൃത്വം നൽകണമെന്നും എം.എല്‍.എ പറഞ്ഞു. ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അടിയന്തിരാവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകുമെന്നും എം.എൽ.എ ഉറപ്പു നൽകി.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസി ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.രാജേഷ് ചാത്തങ്കരി, നിഷ അശോകൻ, ജോ ഇലഞ്ഞിമൂട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോമന്‍ താമരച്ചാലിൽ, റേയ്ച്ചല്‍ വർഗീസ്, തോമസ് വർഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അരുൺകുമാർ, ദേവരാജൻ, അനീഷ് ചന്ദ്രൻ, അനു സി.കെ, വിപിൻകുമാർ, ഏലിയാമ്മ, ലീന ബിന്ദു, സാബു ഐസക്, സന്ധ്യ, ഡോ.ശാലിനി എസ്, ഹെൽത്ത് സൂപ്പർവൈസർ ജെ.എസ്. ബിനു ജോയ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...