​ചെളിയില്‍ മുങ്ങി ഇട്ടിയപ്പാറ കോളേജ് റോഡ് ഓട്ടോസ്റ്റാൻഡ് ; ദുരിതത്തിലായി ഡ്രൈവർമാർ

For full experience, Download our mobile application:
Get it on Google Play

​റാന്നി : നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയെത്തുടർന്ന് ഇട്ടിയപ്പാറ സെൻട്രൽ ജംങ്ഷനിലെ കോളേജ് റോഡ് ഓട്ടോസ്റ്റാൻഡ് ചെളിക്കുളമായി മാറി. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചിരുന്ന നിർദ്ദിഷ്ട സ്ഥലമാണ് ഇപ്പോൾ പൂർണ്ണമായും ചെളി അടിഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്.​ കോളേജ് റോഡിനോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് ശരിയായ രീതിയിൽ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്തതാണ് നേരിയ മഴ പെയ്താൽ പോലും ഇവിടം ചെളിക്കളമാകാൻ കാരണം. നിലവിൽ ഓട്ടോകൾ പാർക്ക് ചെയ്യാനോ യാത്രക്കാർക്ക് വാഹനങ്ങളിൽ കയറാനോ ഇറങ്ങാനോ പറ്റാത്ത സാഹചര്യമാണ്. ടൗണിലെ ഏറ്റവും തിരക്കേറിയ സെൻട്രൽ ജംങ്ഷനോട് ചേർന്നുള്ള ഭാഗമായതിനാൽ കോളേജ് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഈ വഴി കടന്നുപോകുന്നത്.

വർഷങ്ങളായി ഓട്ടോ തൊഴിലാളികൾ ആശ്രയിക്കുന്ന സ്റ്റാൻഡ് യാതൊരു സുരക്ഷിതത്വവുമില്ലാതെ കിടക്കുന്നതിൽ ഡ്രൈവർമാർ ശക്തമായ പ്രതിഷേധത്തിലാണ്. ടൗൺ നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയപ്പോൾ ഓട്ടോസ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗം താഴ്ന്നുപോയതും ശാസ്ത്രീയമായ ഓടകൾ ഇല്ലാത്തതുമാണ് വെള്ളക്കെട്ടിനും ചെളി അടിഞ്ഞു കൂടുന്നതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ​അടിയന്തിരമായി ഈ ഭാഗത്തെ ചെളി നീക്കം ചെയ്ത് മെറ്റലോ ഇന്റർലോക്കോ പാകി ഓട്ടോസ്റ്റാൻഡ് പൂർവ്വസ്ഥിതിയിലാക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...