മലയോടംതുരുത്ത് കുടിയൊഴിപ്പിക്കൽ നടപടി : നിർണായക ഹർജി തിങ്കളാഴ്ച ഹൈക്കോടതിക്ക് മുന്നിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിൽ താമസിക്കുന്ന ഏഴ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണനയ്‌ക്കെടുക്കും. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് കേസ് കേൾക്കുക. ഭൂമിയുടെ അവകാശം തങ്ങൾക്കാണെന്ന് കാണിച്ച് പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മലയിടംതുരുത്ത് സ്വദേശികളായ സുഭദ്ര, അംബിക എന്നിവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ വർഷം മാർച്ച് 19-ന് മുൻസിഫ് കോടതി ഉത്തരവ് നടപ്പിലാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കലിനായി അധികൃതർ എത്തിയെങ്കിലും വലിയ സംഘർഷമാണ് ഉണ്ടായത്.

തുടർന്ന് സർക്കാർ ഇടപെടുകയും കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കാര്യങ്ങൾ ഇവിടം വരെ എത്തിയത്. മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ സബ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകിയെങ്കിലും എല്ലാം തള്ളുകയായിരുന്നു. 2023 ഫെബ്രുവരിയിൽ സുപ്രീം കോടതിയും വിധി ശരിവെച്ചു. ഒരു കോടതി വിധി വെറും കടലാസ് കഷ്ണമാകാൻ അനുവദിക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കാൻ ജസ്റ്റിസ് ടി.ആർ. രവി നേരത്തെ നിർദ്ദേശിച്ചത്.പ്രശ്നം പരിഹരിക്കാൻ മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ താമസക്കാരുമായി ചർച്ചകൾ നടന്നിരുന്നു. സർക്കാർ ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ലഭിച്ചില്ലെങ്കിൽ, കുടിയിറക്കപ്പെടുന്ന കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...