ചിറ്റാറില്‍ അപകടകരമായ രീതിയില്‍ ടാര്‍പ്പ കെട്ടി ലോറിയുടെ യാത്ര ; നടപടി സ്വീകരിക്കാതെ പോലീസും മോട്ടോര്‍ വാഹന വകുപ്പും

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ ടാര്‍പ്പ കെട്ടി ചിറ്റാര്‍ – വടശേരിക്കര റോഡില്‍ ലോറിയുടെ സഞ്ചാരം. ലോറിയുടെ പുറകില്‍ പൂര്‍ണ്ണമായി കെട്ടി ഉറപ്പിക്കാതെ വിരിച്ചിട്ടിരിക്കുന്ന വലിയ ടാര്‍പ്പ കാറ്റില്‍ പറക്കുകയും ഇതിനിടെ എതിരെ വന്ന ഇരുചക്ര വാഹന യാത്രക്കാരന്റെ ശരീരത്തില്‍ ടാര്‍പ്പ തട്ടുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട പുറകെ വന്ന കാര്‍ യാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്. ചിറ്റാര്‍ വടശേരിക്കര റോഡില്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന ലോറികളുടെ എണ്ണം അനുദിനം വര്‍ധിച്ചിട്ടും മോട്ടോര്‍ വാഹന വകുപ്പോ പോലീസോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

വലിയ ടോറസ് ലോറികളും ചരക്ക് ലോറികളുമാണ് കൂടുതലും ഈ തരത്തില്‍ സഞ്ചരിക്കുന്നത്. വലിയ വളവുകളുള്ള റോഡില്‍ വാഹനം വേഗത്തില്‍ തിരിയുമ്പോള്‍ മറ്റുള്ള വാഹനങ്ങളുടെ ഗ്ലാസിലേക്കോ അല്ലങ്കില്‍ ഇരുചക്ര വാഹന യാത്രക്കാരുടെ മുഖത്തേക്കോ ആയിരിക്കും ടാര്‍പ്പ വന്നടിക്കുക. ഇത് ജീവന് തന്നെ ആപത്താകും. അപകടകരമായ ഇത്തരം യാത്ര ഈ റോഡില്‍ പതിവാണെന്നും മറ്റ് യാത്രക്കാര്‍ പറയുന്നു. പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്ത് കര്‍ശന പരിശോധന നടത്തിയെങ്കില്‍ മാത്രമേ നിയമ ലംഘനം നടത്തുന്ന ഇത്തരക്കാര്‍ക്ക് എതിരെ മാതൃകാപരമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...