റാന്നി: ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ ബി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ റാന്നി പുല്ലൂപ്രം പള്ളിയോടത്തിന് റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടേയും അകമ്പടിയോടെ എത്തിയ പള്ളിയോടക്കരക്കാർ ട്രോഫിയുമായി ക്ഷേത്രത്തിന് പ്രദിക്ഷണം ചെയ്തു. തോട്ടമൺകാവ് ദേവസ്വം വകയായി പള്ളിയോടത്തിനുള്ള ട്രോഫി പ്രസിഡന്റ് ജി ഹരികുമാർ നൽകി. പുല്ലൂപ്രം കരയോഗം പ്രസിഡന്റ് ബാബുരാജ്, ശ്രീധരൻ പിള്ള, സി.ജി മോഹനകുമാരൻ നായർ, ക്യാപ്റ്റൻ ഗിരീഷ് കുമാർ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പുല്ലൂപ്രം പള്ളിയോടത്തിന് റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽ സ്വീകരണം നൽകി
RECENT NEWS
Advertisment