മുഖ്യമന്ത്രി വി.ഡി.സതീശന് ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സി.യില്‍ സ്വീകരണം നല്‍കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി വി.ഡി.സതീശന് ഒക്ടോബര്‍ ഒന്നിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സ്വീകരണം നല്‍കുമെന്ന് ഡി.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക്  ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി., ഡി.സി.സി, പോഷക സംഘടന നേതാക്കള്‍, ജില്ലയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ എന്നിവര്‍ പ്രസംഗിക്കും. ജില്ലയിലെ കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും വിവിധ തലങ്ങളിലുള്ള ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ഡി.സി.സി. സാമുവേല്‍ കിഴക്കുപുറം അറിയിച്ചു.

പശ്ചിമഘട്ട പരിസ്ഥിതിലോല വനമേഖലയായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ ജനവാസ പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര, സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളെ അന്തിമ വിജ്ഞാപനത്തില്‍ നിന്നും ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയില്‍ നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിവേദനം ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ മുഖ്യമന്ത്രിക്ക് കൈമാറും. സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്ന നേതാക്കളും പ്രവര്‍ത്തകരും ഉച്ചയ്ക്ക് 1.45 ന് മുന്‍പായി രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിക്കണം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് നല്‍കി

0
വടശ്ശേരിക്കര : തൂഫാന്‍ 2.0 വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന്...

തിരുവല്ല മണിപ്പുഴയില്‍ ലൈവ് ഫിഷ്‌ വെന്‍ഡിംഗ് സെന്റര്‍ തുറന്നു

0
തിരുവല്ല : കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി...

അടുത്ത നാലു ദിവസം മഴ കനക്കും ; 5 ജില്ലകളില്‍ ഇടിമിന്നലിനും സാധ്യത

0
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ...