വടശ്ശേരിക്കര : തൂഫാന്‍ 2.0 വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. പെരുനാട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. സണ്ണി തൂഫാന്‍ 2.0 പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് നല്‍കുകയും ചെയ്തു. പഞ്ചായത്തുതലത്തില്‍ തൂഫാന്‍ 2.0 ന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനും യുവതലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.വി.സുകേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണിയാര്‍ രാധാകൃഷ്ണന്‍, ജോസഫ് വര്‍ക്കി, ഓമന മാത്യൂ, മധുസൂദനന്‍ കുറിയേടത്ത്, ബിനു സൂസന്‍ സ്‌കറിയ, കെ.എ.ബിജു, അജേഷ് മണപ്പാട്ട്, എം.മഞ്ജു, പി.എ.ലൈല, ഏലിയാമ്മ മാത്യു, ഗോപിനാഥന്‍ നായര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, എന്‍.സി.സി., സ്‌കൗട്ട് ആന്റ് ഗൈഡ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.




























