ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കി വരുന്ന സമൃദ്ധി സമ്പൂർണ്ണ തരിശു രഹിത മണ്ഡലം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന കാർഷിക പ്രവർത്തികളുടെ അവലോകന യോഗം മന്ത്രി സജി ചെറിയാൻ്റെ അധ്യക്ഷതയിൽ നടന്നു. ഒന്നാം ഘട്ട പദ്ധതിയിൽ നടപ്പിലാക്കിയ പ്രവർത്തികളുടെയും മോട്ടോർ പമ്പു സെറ്റുകളുടെ വിതരണവും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ട നടപടികൾ ഊർജ്ജിതമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി. പദ്ധതിയിൽ ഉൾപ്പെടുത്തി ആറു കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അടിയന്തിര പ്രാധാന്യം നൽകി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം ജി ശ്രീകുമാർ, എൻ പത്മാകരൻ, ടി വി രത്നകുമാരി, വിജയമ്മ ഫിലേന്ദ്രൻ, പി വി സജൻ, ജെയിൻ ജിനു,
കെ എൽ ഡി സി പ്രോജക്ട് എഞ്ചിനീയർ എസ് വിനോദ്, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു ഭാസ്കരൻ, കെഎസ്ഇബി എക്സിക്യുട്ടീവ് എഞ്ചിനീയർ നൗഷാദ്, പിഐപി ചെങ്ങന്നൂർ സബ് ഡിവിഷൻ എഞ്ചിനീയർ കെ സ്വാതിമോൾ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.