പത്തനംതിട്ട : നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതി അവലോകന യോഗം നടന്നു. ജില്ലാ കളക്ടര്‍ എ ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ നവകേരള സദസിന്റെ ജില്ലാതല മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറായി ജില്ലാ സപ്ലൈ ഓഫീസര്‍ എം അനിലിനെ നിയോഗിച്ചു. പഞ്ചായത്തുതല സംഘാടകസമിതിരൂപീകരണം, ബൂത്തുതല പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, കലാസാംസ്‌കാരിക പരിപാടികള്‍, വിഐപികളുടെ താമസം, ഭക്ഷണം മുതലായ ക്രമീകരണങ്ങള്‍ സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി രാധകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ഡെപ്യൂട്ടികളക്ടര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























