മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ ചത്ത പുലിയുടെ ശരീരത്തില്‍ നിന്ന് റബ്ബര്‍ ബുള്ളറ്റ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ ചത്ത പുലിയുടെ ശരീരത്തില്‍ റബ്ബര്‍ ബുള്ളറ്റ്. പോസ്റ്റ്മോർട്ടത്തിനിടെയാണ് പുലിയുടെ ശരീരത്തില്‍ നിന്ന് ബുള്ളറ്റ് കണ്ടെത്തിയത്. പുലിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ആറ് മണിക്കൂര്‍ നേരമാണ് പുലി കോഴിക്കൂട്ടിലെ കമ്പിയില്‍ കുടുങ്ങിക്കിടന്നത്. പുലിയുടെ ജഡം മണ്ണാര്‍കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.

കോട്ടോപ്പാടം പഞ്ചായത്തിലെ കുന്തിപ്പാടത്തെ ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലി കുടുങ്ങിയത്. രാത്രി കോഴികൾ ബഹളമുണ്ടാക്കുന്നത് കേട്ട് നായ്ക്കളാണെന്ന് കരുതിയാണ് വീട്ടുകാർ പുറത്തിറങ്ങിയത്. പുലിയാണെന്ന് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ പോലീസും വനം വകുപ്പും സ്ഥലത്തെത്തി. മുത്തങ്ങയിൽ നിന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ മയക്കുവെടി വെക്കാനായി പുറപ്പെട്ടിരുന്നു. പുലി കുടുങ്ങിയതറിഞ്ഞ് വൻ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...