ഹെലികോപ്ടർ അടക്കം യുക്രൈൻ പക്ഷത്തേക്ക് കൂറുമാറിയ റഷ്യൻ പൈലറ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ് : റഷ്യൻ പക്ഷത്ത് നിന്ന് ഹെലികോപ്ടർ അടക്കം യുക്രൈൻ പക്ഷത്തേക്ക് കൂറുമാറിയ റഷ്യൻ പൈലറ്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. സ്പെയിനിലെ ഭൂഗർഭ ഗാരേജിലാണ് ശരീരമാകെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവ പൈലറ്റിനെ കണ്ടെത്തിയത്. മാക്സിം കുസ്മിനോവ് താൻ ഉപയോഗിച്ചിരുന്ന എംഐ 8 ഹെലികോപ്ടർ അടക്കം യുക്രൈൻ പക്ഷത്തേക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് കൂറ് മാറിയത്. ഇതിന് ശേഷം സ്പെയിനിൽ യുക്രൈൻ പാസ്പോർട്ടിൽ മറ്റൊരു പേരിലായിരുന്നു മാക്സിം കുസ്മിനോവ് കഴിഞ്ഞിരുന്നത്. റഷ്യൻ പൈലറ്റിന്റെ കൂറുമാറ്റം അന്തർദേശീയ മാധ്യമങ്ങൾ അടക്കം ഏറെ ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ശരീരമാകെ വെടിയേറ്റ് തുളഞ്ഞ നിലയിലാണ് യുവ പൈലറ്റിനെ കണ്ടെത്തിയത്. തെക്കൻ സ്പെയിനിലെ അലികാന്റേക്ക് സമീപമുള്ള വില്ലജോയോസയിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടതായി യുക്രൈൻ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. മരം വെടിയേറ്റാണെന്ന് പ്രതികരിച്ച സ്പെയിൻ പൊലീസ് പക്ഷേ മരിച്ചത് മാക്സിം കുസ്മിനോവ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സ്പെയിൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേർ കാറിൽ രക്ഷപ്പെട്ട് പോയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ കാർ സമീപ നഗരത്തിൽ പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. യുവ പൈലറ്റിന്റെ കൂറ് മാറ്റം യുക്രൈൻ വലിയ നേട്ടമായാണ് നിരീക്ഷിച്ചത്.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...