എട്ട് വർഷത്തോളം അനധികൃതമായി ഇന്ത്യയിൽ തുടർന്ന റഷ്യൻ വനിതയെയും കുട്ടികളെയും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഗോകർണ: ഗോകർണയിലെ രാമതീർഥ കുന്നിൻ മുകളിലെ ഗുഹയിൽ നിന്നും റഷ്യൻ പൗരയായ യുവതിയെയും രണ്ട് പെൺകുട്ടികളെയും രക്ഷപെടുത്തി. വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങിയ നിന കുറ്റിന എന്ന മോഹിയെയും കുട്ടികളെയുമാണ് പോലീസ് രക്ഷപ്പെടുത്തിയത്. രണ്ട് ആഴ്ചയോളമാണ് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഇവർ ഗുഹയിൽ കഴിഞ്ഞത്. ജൂലൈ ഒൻപതിന് വൈകുന്നേരം നടത്തിയ പോലീസിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ഗുഹയിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തിയത്. ആത്മീയമായ ഏകാന്തത തേടിയാണ് ഗോവയിൽ നിന്നും മോഹി ഗോകർണയിലെത്തുന്നത്. തുടർന്ന് ഗുഹയിലെ താമസത്തിനിടയിൽ മതപരമായ ആചാരകർമ്മങ്ങളും ധ്യാനവും ചെയ്തുവരികയായിരുന്നു.

ഗുഹ സ്ഥിതി ചെയ്യുന്നത് അപകടസാധ്യത ഒരുപാടുള്ള പ്രദേശത്താണെന്നും നേരത്തെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം ഈ പ്രദേശത്തുണ്ടായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. നേരത്തെയുണ്ടായ മണ്ണിടിച്ചിലിന്റെ ഭാഗമായാണ് പോലീസ് പ്രദേശത്ത് പട്രോളിങ്ങിന് എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്ത് വിരിച്ചിട്ടിരിക്കുന്ന സാരി ശ്രദ്ധയിൽ പെട്ട പോലീസിന്റെ തിരച്ചിലിലാണ് ഗുഹയിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തുന്നത്. ആറും, നാലും വയസ്സുള്ള കുട്ടികളാണ് മോഹിയുടേത്. വന്യജീവികളും ഒരുപാടുള്ള പ്രദേശത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. കാട്ടിൽ് കഴിഞ്ഞ സമയത്ത് ഇവർക്ക് എവിടെ നിന്നാണ് ഭക്ഷണമടക്കമുള്ളവ ലഭിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. ബിസിനസ് വിസയിലാണ് മോഹി ഇന്ത്യയിലെത്തുന്നത്. 2017ൽ വിസ കാലാവധി അവസാനിച്ചു. എന്നാൽ തുടർന്നും അനധികൃതമായി ഇന്ത്യയിൽ തങ്ങുകയായിരുന്നു. നിലവിൽ കുടുംബത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. റഷ്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...