എ.സമ്പത്തിനായി കേരള സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി രൂപ.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ന്യൂഡല്‍ഹിയില്‍ നിയമിതനായ മുന്‍ എംപി അഡ്വ.എ.സമ്പത്തിനായി കേരള സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി രൂപ. ശമ്പളം, യാത്രാബത്ത, പേഴ്‌സണല്‍ സ്റ്റാഫ് ഇനങ്ങളിലാണ് രണ്ടു വര്‍ഷം കൊണ്ട് ഇത്രയും തുക സംസ്ഥാന ഖജനാവില്‍ നിന്നും ചെലവാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിച്ച കണക്കുകള്‍ നിയമസഭയില്‍ വെച്ച ബജറ്റ് രേഖകളില്‍ നിന്നാണ് പുറത്തു വന്നത്.

2019 – 20 ല്‍ 3.85 കോടിയും 2020- 21 ല്‍ 3.41 കോടി രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബാലഗോപാല്‍ അവതരിപ്പിച്ച 2021-22 ലേയും 2022-23 ലേയും ബജറ്റ് ഡോക്യുമെന്റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ ഉള്ളത്. സമ്പത്തിനായി എത്ര തുക ചെലവഴിച്ചു എന്നത് സംബന്ധിച്ച്‌ നിയമസഭയില്‍ നിരവധി തവണ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോറ്റതിന് പിന്നാലെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സമ്പത്തിനെ, ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ നിയമിച്ചത്. 2019 ആഗസ്തിലാണ് സമ്പത്തിന്റെ നിയമനം. സമ്പത്തിന് 4 പേഴ്‌സണല്‍ സ്റ്റാഫുകളേയും നല്‍കിയിരുന്നു. ഇപ്പോള്‍ അഡ്വ.സമ്പത്ത് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...