കളഞ്ഞുകിട്ടിയ 5 പവൻ മാല ഉടമയെ കണ്ടെത്തി ഏൽപ്പിച്ച് ശുചീകരണ തൊഴിലാളി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: സത്യസന്ധതയ്ക്ക് സ്വർണത്തേക്കാൾ മൂല്യമുണ്ടെന്ന് തെളിയിക്കുകയാണ് ശുചീകരണ തൊഴിലാളിയായ തൊടുപുഴ സ്വദേശി ശശികല. വഴിയരികിൽ നിന്ന് വീണുകിട്ടിയ സ്വർണം പോലീസ് സ്റ്റേഷനിൽ എത്തിച്ച് യഥാർത്ഥ ഉടമയ്ക്ക് നൽകിയപ്പോൾ മാത്രമാണ് ശശികലയ്ക്ക് സമാധാനമായത്. ഷെർലി എന്ന വീട്ടമ്മയുടെ അഞ്ച് പവനിലേറെ തൂക്കം വരുന്ന സ്വർണ മാലയാണ് വഴിയിൽ കളഞ്ഞു പോയത്. ഈ മാസം 20ന് ഫെഡറൽ ബാങ്കിൽ പോയപ്പോഴാണ് ഷെർലിക്ക് മാല നഷ്ടമായത്. ബാങ്കിലെ താത്ക്കാലിക ശുചീകരണ തൊഴിലാളിയായ ശശികലയാണ് വൃത്തിയാക്കുന്നതിനിടെ ഈ മാല കണ്ടെത്തിയത്.

“ഒരു തുണിയിൽ പൊതിഞ്ഞ നിലയിൽ എന്തോ കിടക്കുന്നു. കയ്യിൽ എടുത്തപ്പോൾ തിളങ്ങുന്നു. എനിക്കാകെ വെപ്രാളമായി. അപ്പോൾ തന്നെ സാറിനെ വിളിച്ചു. സാർ പറഞ്ഞു താൻ വന്നിട്ട് പോലീസ് സ്റ്റേഷനിൽ കൊടുക്കാമെന്ന്. അതിന്‍റെ ഉടമയുടെ കയ്യിൽ അതെത്തുന്നതുവരെ എനിക്ക് വെപ്രാളമായിരുന്നു. ഉടമ വരണേയെന്ന് മുതലക്കുടത്ത് മുത്തപ്പനോട് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു- ശശികല പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എകെജി സെന്ററിനായി ഭൂമി കയ്യേറിയെന്ന കേസ് : കേരള സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തും

0
തിരുവനന്തപുരം : കേരള സർവകലാശാലയുടെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ സിൻഡിക്കറ്റ്...

സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന് ; ബദൽ ധവളപത്രവും പുറത്തിറക്കും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ്...

ഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം ; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക്....

സുപ്രധാന നീക്കം ; കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു

0
തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. റിട്ട....