വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനത്തിന് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഇന്ന് അംഗീകാരം നൽകും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണനെതിരായ അച്ചടക്കനടപടി ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. അതേസമയം കുഞ്ഞികൃഷ്ണന്‍റെ തുടർനീക്കം എന്താകുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. രക്തസാക്ഷി ഫണ്ട് അടക്കം മോഷ്ടിച്ചെന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണം സിപിഎമ്മിനെ വലിയ തോതിൽ പിടിച്ചുലച്ചിട്ടുണ്ട്. എന്ത് നടന്നാലും തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന പയ്യന്നൂരെ പാർട്ടി നേതൃത്വം പൊതുസമൂഹത്തിന് മുന്നിൽ ഉത്തരം മുട്ടിയ നിലയിലാണിപ്പോൾ.

അതാണ് കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്നാവശ്യം ജില്ലാ സെക്രട്ടേറിയേറ്റ് കൈക്കൊള്ളാൻ കാരണം. ജില്ലാ കമ്മറ്റിയിലും ഇതേ നിലപാടിന് തന്നെയാണ് സാധ്യത. രാവിലെ പത്ത് മണിക്ക് ഇ.പി ജയരാജൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ജില്ലാ കമ്മറ്റി യോഗം. അച്ചടക്ക നടപടിക്കൊപ്പം പാർട്ടി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും യോഗത്തിൽ ചർച്ചയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...