ഇടുക്കി: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ അമ്പത്തിയേഴാം വാർഷിക സമ്മേളനം ചിന്നക്കനാൽ മൂന്നാർ കൺവെൻഷൻ സെന്ററിൽ വച്ച് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാജോർജ് ഉദ്ഘാടനം ചെയ്തു. 2024 ജനുവരി 20,21 തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരത്തിൽപരം സർക്കാർ ഡോക്ടർമാർ പങ്കെടുക്കുന്നു. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ടി.എൻ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ.റീന.കെ.ജെ. മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി ഡോ. സുനിൽ.പി.കെ യോഗത്തിൽ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ ഡോ.ജോബിൻ. ജി.ജോസഫ്, എഡിറ്റർ ഡോ.റീന.എൻ.ആർ, മുൻ സംസ്ഥാന പ്രസിഡൻറ് ഡോ.ജി.എസ്.വിജയകൃഷ്ണൻ, ഡോ.അൻസൽ നബി എന്നിവർ യോഗത്തിൽ സംസാരിച്ചു. ആരോഗ്യപ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തുവാൻ സർക്കാർ പ്രത്ജ്ഞാബദ്ധമാണെന്ന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി പറഞ്ഞു.
സങ്കീർണമായ ഓപ്പൺ ഹാർട്ട് സർജറി , വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് ഹെൽത്ത് സർവ്വീസ് ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള ആശുപത്രികളിലും തുടക്കം കുറിക്കാൻ സാധിച്ചത് സർക്കാർ കൈവരിച്ച അഭിമാനാർഹമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കെ.ജി.എം.ഒ.എ നൽകുന്ന ക്രിയാത്മക നിർദ്ദേശങ്ങളെ മന്ത്രി പ്രശംസിച്ചു. ആരോഗ്യ വകുപ്പിൻ്റെ മികവോടെയുള്ള പ്രവർത്തനങ്ങൾക്ക് സംഘടന നൽകുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു. കെ.ജി.എം.ഒ. എ മുന്നോട്ട് വെയ്ക്കുന്ന ന്യായമായ എല്ലാ ആവശ്യങ്ങളോടും അനുഭാവപൂർവ്വമായ പരിഗണനയാണ് സർക്കാരിനുള്ളതെന്ന് മന്ത്രി എടുത്തു പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























