മണ്ണാറക്കുളഞ്ഞിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. വടശേരിക്കര പേഴുംപാറ സ്വദേശി വർഗീസ് (67) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. വടശേരിക്കരയിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന വർഗീസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇതേ ദിശയിൽ വന്ന ലോറിയിടിച്ചാണ് അപകടം. ഇദ്ദേഹം തൽക്ഷണം മരിച്ചു. മൂന്നു ദിവസത്തിനിടെ മൈലപ്രയ്ക്കും മണ്ണാറക്കുളഞ്ഞിക്കുമിടയിൽ മൂന്നാമത്തെ അപകടം ആണ് നടക്കുന്നത്. മൂന്ന് അപകടങ്ങളിലും സ്കൂട്ടർ യാത്രികരാണ് മരിച്ചത്. ഞായറാഴ്ച മൈലപ്ര വില്ലേജ് ഓഫീസ് പടിക്കൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഇടിച്ച് സ്വർണ പണിക്കാരനായ അംബി, പിറ്റേന്ന് മൈലപ്ര തയ്യിൽപ്പടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ഇന്നോവ ഇടിച്ച് സ്കൂട്ടർ യാത്രികനായ വടശേരിക്കര സ്വദേശി അരുൺ കുമാർ എന്നിവരാണ് മരണപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...

കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട് ; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്

0
കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി...