കോന്നിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവം ; പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ പ്രതിയെ കോന്നി പോലീസ് പിടികൂടി. കൊല്ലം ശൂരനാട് തെക്ക് വില്ലേജില്‍ കാട്ടൂര്‍ വടക്കേതില്‍ വീട്ടില്‍ കൊച്ചു വിഷ്ണു എന്ന് അറിയപ്പെടുന്ന വിഷ്ണു (28) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. മെയ് മുപ്പതിന് പുലര്‍ച്ചെ യാണ് കേസിനാസ്പദമായ സംഭവം. കോന്നിയിലെ സ്വകാര്യ പമ്പില്‍ നിന്നും ജീവനക്കാര്‍ നോക്കി നില്‍ക്കെയാണ് പ്രതി സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്.

രാത്രി പതിനൊന്ന് മണിയോടെ പമ്പ് അടച്ചതിന് ശേഷം ജീവനക്കാര്‍ വിശ്രമത്തിലായിരുന്നു. ഈ സമയം പെട്രോള്‍ പമ്പില്‍ എത്തിയ യുവാവ് ജീവനക്കാര്‍ കാണാതെ സ്‌കൂട്ടര്‍ നിരക്കി നീക്കി റോഡില്‍ എത്തിക്കുകയും തുടര്‍ന്ന് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ച് പോവുകയും ആയിരുന്നു. വാഹനത്തിന്റെ താക്കോല്‍ സ്‌കൂട്ടറില്‍ തന്നെ ഉണ്ടായിരുന്നതായി ഉടമ പറയുന്നു. ജീവനക്കാര്‍ ബഹളം വെച്ച് പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ തടയാന്‍ കഴിഞ്ഞില്ല. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന സി സി റ്റി വിയില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതിയുടെ ഭാര്യ വീട് കണ്ടെത്തി. ഈ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ മൊബൈല്‍ നമ്പര്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുകയും പിന്നീട് ഇയാള്‍ കോന്നി ചൈനാ മുക്കില്‍ നിന്നും പിടിയിലാവുകയായിരുന്നു.

മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഹരിപ്പാട് നിന്നും മോഷ്ടിച്ച ബൈക്കുമായി കോന്നിയിലെത്തിയ ഇയാള്‍ പെട്രോള്‍ വാങ്ങുന്നതിനായി കോന്നിയിലെ പമ്പില്‍ എത്തുകയും ഈ സമയം ഇവിടെ കണ്ട ജീവനക്കാരന്റെ സ്‌കൂട്ടറുമായി കടന്നുകളയുകയുമായിരുന്നു എന്നും പ്രതി പോലീസിനോട് പറഞ്ഞു. സ്ഥിരം വാഹന മോഷണ കേസില്‍ ഉള്‍പ്പെട്ടിരുന്ന ഇയാള്‍ക്കെതിരെ ശൂരനാട്, ഹരിപ്പാട് പോലീസ് സ്റ്റേഷനുകളില്‍ ധാരാളം കേസുകള്‍ നിലവിലുണ്ട്. കോടതി നടപടികള്‍ക്ക് ശേഷം സ്‌കൂട്ടര്‍ ഉടമസ്ഥന് വിട്ടുനല്‍കും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന് ബോട്ട് ജീവനക്കാരന്‍റെ വേറിട്ട പ്രതിഷേധം

0
ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന്...

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...