തിരുവല്ല വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ആളും മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല മുത്തൂരില്‍ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്  ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെയാളും മരണപ്പെട്ടു. ചാലക്കുടി മന്നത്ത് കിഴക്കേതില്‍ സന്തോഷ്‌ കുമാര്‍ (40) ആണ് പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ചാലക്കുടി മന്നംകരച്ചിറ കൊച്ചാപറമ്പില്‍ തോമസ്‌ ജോര്‍ജ്ജ് (ജോസ് – 53) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ രാത്രി എട്ടരയോടെയാണ് തിരുവല്ല മുത്തൂരില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റത്‌. മരണപ്പെട്ട ഇരുവരും പെയ്ന്‍റിങ് തൊഴിലാളികളാണ്. അപകടത്തില്‍ പരിക്കേറ്റ സന്തോഷ്‌ കുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുമ്പോഴാണ് മരണം സംഭവിച്ചത്. ആരതിയാണ് സന്തോഷിന്റെ ഭാര്യ. നിവേദ്യ, നിവ്യ എന്നിവര്‍ മക്കളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...