സമരങ്ങള്‍ക്കും കോടതി ഉത്തരവിനും പുല്ലുവില കല്‍പ്പിച്ച് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: സമരങ്ങള്‍ക്കും കോടതി ഉത്തരവിനും പുല്ലുവില കല്‍പ്പിച്ച് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ ടൗണിലെ ഗതാഗത തിരക്കിന്‍റെ ഇടയില്‍ നിയമലംഘനം കൂടിയാകുമ്പോള്‍ രൂക്ഷമായ ഗതാഗതകുരുക്കും ഉണ്ടാവുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെയാണ് ഒരു വിഭാഗം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സര്‍വ്വീസ് നടത്തുന്നത്. ബസുകള്‍ പെരുമ്പുഴ സ്റ്റാന്‍ഡില്‍ എത്താതെ റോഡില്‍ നിര്‍ത്തുന്നതു പതിവാണ്. ഇതുമൂലം പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നു. താലൂക്ക് വികസന സമതി തീരുമാനപ്രകാരം പഞ്ചായത്ത് ഇടപെട്ട് സ്റ്റാന്‍ഡില്‍ ബസുകള്‍ കര്‍ശനമായും കയറി ഇറങ്ങണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഇത് ആരും പാലിക്കുന്നില്ല. മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ ടൗണില്‍ സ്പെഷ്വല്‍ പൊലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കും ഇത് നിയന്ത്രിക്കാനും ആവുന്നില്ല.

ഉന്നത നിലവാരത്തിൽ റോഡ് വികസിച്ചതോടെ പാതയിൽ ഏതു സമയവും വാഹനങ്ങളുടെ തിരക്കാണ്. ഇതു വകവെയ്ക്കാതെയാണ് ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. പലപ്പോഴും ബസ് സ്റ്റാൻഡിനോട് ചേർന്നു റോഡിൽ നിറുത്തുന്ന ബസുകളിൽ കയറാൻ ആളുകൾ ഓട്ട മത്സരം തന്നെ നടത്തേണ്ട സ്ഥിതിയാണ്. സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് കാത്തു നിൽക്കുന്നവർക്ക് സ്റ്റാൻഡിന്റെ പുറത്തു റോഡിൽ വരെ ഓടിയെത്തേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയിലേക്കും മറ്റും കയറുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പായുമ്പോൾ ഇത്തരത്തിലുള്ള പ്രവണത അപകടം വിളിച്ചു വരുത്തുന്നതാണ്. ഇതില്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പുകളുടെ ഇടപെടല്‍ അടിയന്തരമായി വേണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...

ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ആൾ...

0
കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ...