സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമർശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താൽപര്യം തിരിച്ചറിയണം.

അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ തൃശൂരിലെ വേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ല എന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിഷയത്തിൽ കാന്തപുരം കൂടുതൽ വിശദീകരണങ്ങൾ നൽകും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ‘ബിലോംഗിങ്; എ ജേണി ഓഫ് ലവ്’ ഉടന്‍ പുറത്തിറങ്ങും

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് 'ബിലോംഗിങ്; എ...

ടാറ്റ കെമിക്കൽസിനെ പുറത്താക്കി കെനിയ ; ഖനനംചെയ്ത് ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്

0
നെയ്‌റോബി : ഇന്ത്യൻ കമ്പനിയായ ടാറ്റാ കെമിക്കൽസിനെ പുറത്താക്കി കെനിയ. പ്രസിഡന്റ്...

മുട്ടയില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ മംഗളൂരുവിലെ ബ്ലിങ്കിറ്റ് കേന്ദ്രത്തില്‍ പരിശോധന

0
മംഗളൂരു: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത മുട്ടയില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ മംഗളൂരുവിലെ...

ഫുക്കെറ്റ്-ഡൽഹി വിമാനം താഴേക്കുപതിച്ച സംഭവം ; എയർ ഇന്ത്യ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ച്...

0
ന്യൂഡൽഹി : എയർഇന്ത്യയുടെ ഫുക്കെറ്റ്-ഡൽഹി വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക്...