സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ‘ബിലോംഗിങ്; എ ജേണി ഓഫ് ലവ്’ ഉടന്‍ പുറത്തിറങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ‘ബിലോംഗിങ്; എ ജേണി ഓഫ് ലവ്’ ഉടന്‍ പുറത്തിറങ്ങും. ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയാണ് പുതിയ പ്രസാധകര്‍. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ നേരത്തേ പിന്മാറിയത് വിവാദമായിരുന്നു. നവംബര്‍ 10ന് പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് വിവരം. പുസ്തകം അന്താരാഷ്ട്രതലത്തില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ തന്നെ ആഗോള വിഭാഗമായ ആല്‍ഫ്രഡ് എ.നോഫ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഉള്ളടക്കത്തില്‍ പ്രസാധകര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യയിലെ പ്രസിദ്ധീകരണ നീക്കം പെന്‍ഗ്വിന്‍ ഉപേക്ഷിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ആര്‍എസ്എസിന്റെ പങ്ക്, വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് പെന്‍ഗ്വിന്‍ ഇന്ത്യ പ്രധാനമായും മാറ്റങ്ങള്‍ ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതോടെയാണ് പെന്‍ഗ്വിന്‍ പിന്മാറിയത്.അതേസമയം, തങ്ങള്‍ക്ക് മേല്‍ യാതൊരുവിധ ബാഹ്യ സമ്മര്‍ദ്ദങ്ങളുമില്ലെന്നാണ് പെന്‍ഗ്വിന്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.

ചില കാര്യങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ് സോണിയാ ഗാന്ധിയുടെ സംഘം തന്നെ കരാറില്‍ നിന്നും പിന്മാറിയതെന്നും ഒരു കരാറിന്റെ ഭാഗമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമായിരുന്നു പെന്‍ഗ്വിന്റെ വാദം. ജീവചരിത്രമെന്ന നിലയില്‍ സോണിയാ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും ഈ പുസ്തകത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാറ്റ കെമിക്കൽസിനെ പുറത്താക്കി കെനിയ ; ഖനനംചെയ്ത് ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്

0
നെയ്‌റോബി : ഇന്ത്യൻ കമ്പനിയായ ടാറ്റാ കെമിക്കൽസിനെ പുറത്താക്കി കെനിയ. പ്രസിഡന്റ്...

മുട്ടയില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ മംഗളൂരുവിലെ ബ്ലിങ്കിറ്റ് കേന്ദ്രത്തില്‍ പരിശോധന

0
മംഗളൂരു: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത മുട്ടയില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ മംഗളൂരുവിലെ...

ഫുക്കെറ്റ്-ഡൽഹി വിമാനം താഴേക്കുപതിച്ച സംഭവം ; എയർ ഇന്ത്യ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ച്...

0
ന്യൂഡൽഹി : എയർഇന്ത്യയുടെ ഫുക്കെറ്റ്-ഡൽഹി വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക്...

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....