മുട്ടയില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ മംഗളൂരുവിലെ ബ്ലിങ്കിറ്റ് കേന്ദ്രത്തില്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത മുട്ടയില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ മംഗളൂരുവിലെ ബ്ലിങ്കിറ്റ് കേന്ദ്രത്തില്‍ പരിശോധന. ഫല്‍നീറിലെ ‘ഫല്‍നീര്‍ സ്‌ക്വയര്‍’ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലിങ്കിട്ട് ഔട്ട്‌ലെറ്റിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ബ്ലിങ്കിറ്റ് ഡെലിവറി ചെയ്ത മുട്ടകളില്‍ ചിലത് കേടായതാണെന്നും അതിലൊന്നില്‍ പുഴുവിനെ കണ്ടെത്തിയെന്നും കാണിച്ചായിരുന്നു ഉപഭോക്താവിന്റെ പരാതി. കര്‍ണാടക മുന്‍ മന്ത്രിയും നിലവിലെ സ്പീക്കറുമായ യുടി ഖാദറിനാണ് പരാതി നല്‍കിയത്. പരിശോധനയില്‍ പൊട്ടിയ മുട്ടകള്‍ അടങ്ങിയ പാക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേടായ മുട്ടകള്‍ ഉടനെ നശിപ്പിച്ചു കളയണമെന്നും വില്‍പനയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഔട്ട്‌ലെറ്റിന്റെ ഗോഡൗണ്‍ താത്കാലികമായി അടച്ചുപൂട്ടാനും തീരുമാനിച്ചു. ബ്ലിങ്കിറ്റിന് നോട്ടീസ് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോഡൗണ്‍ വൃത്തിയായി സൂക്ഷിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.സി.എല്‍.ഫിന്‍കോര്‍പ്പിലെ (ICL Fincorp Ltd.) ഡിബഞ്ചര്‍ തട്ടിപ്പില്‍ ദുരൂഹത

0
ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ബാങ്ക് അക്കൌണ്ടില്‍ പണം വരവ് ചെയ്യപ്പെടാതെ ആര്‍ക്കും കമ്പനിയുടെ...

അമൃതംപൊടിയിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം: അമൃതംപൊടിയിൽ മുഴുവൻ പഞ്ചസാരയാണല്ലോ എന്ന പരാതി ഇനി വേണ്ട. സംസ്ഥാനത്തെ...

കാന്തപുരത്തിന്‍റെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് മുൻ സ്പീക്കർ എ എൻ ഷംസീർ

0
കണ്ണൂർ: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ വിവാദ...

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ‘ബിലോംഗിങ്; എ ജേണി ഓഫ് ലവ്’ ഉടന്‍ പുറത്തിറങ്ങും

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് 'ബിലോംഗിങ്; എ...