രാഹുല്‍ വന്‍ പരാജയം : ഒരു മുതിര്‍ന്ന നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാജി കത്ത് നല്‍കിയത്.  കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്നാണ് തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ എംഎ ഖാന്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെട്ടതായും കത്തില്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടെന്നും എംഎ ഖാൻ പറഞ്ഞു. 40 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി  പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെ മുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി ഖാന്‍ കൂട്ടിചേര്‍ത്തു. രാഹുല്‍ ഗാന്ധി ഉപാധ്യക്ഷനായത് മുതലാണ് പാര്‍ട്ടി പരാജയമായത്. മുതിര്‍ന്ന പ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ലെന്ന് എംഎ ഖാന്‍ ആരോപിക്കുന്നു.  ജി 23 നേതാക്കളുടെ നിര്‍ദേശങ്ങളെ വിമത സ്വരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടിത്തറ ശക്തമാക്കാന്‍ ഒരുവിധ നടപടിയും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.  നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ രാഹുലൊ സംഘമോ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാലാണ് രാജിവെക്കുന്നത് -എംഎ ഖാന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴ് മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയത്. കഴിഞ്ഞ ദിവസമാണ് ഗുലാം നബി ആസാദ് രാജി വെച്ചത്.  ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായാണ് ഗുലാം നബിയുടെ രാജി. സെപ്തംബര്‍ 7 മുതലാണ് യാത്ര ആരംഭിക്കുന്നത്. 148 ദിവസം ദൈര്‍ഘ്യമുള്ള യാത്ര നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...