യുവതിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

നോയിഡ: യുവതിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ സൗരഭ് മീണയാണ് നോയിഡയിൽ അറസ്റ്റിലായത്. ഇയാളുടെ അപ്പാർട്ട്മെന്റിലാണ് ശിൽപ ഗൗതം എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നോയിഡ സെക്ടർ 100ലെ ലോട്ടസ് ബൊളിവാഡ് അപ്പാർട്ട്മെന്റിലെ എട്ടാം ടവറിൽ രാവിലെ പോലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വിവരമറിഞ്ഞത്. സൗരഭിന്റെ ഫ്ലാറ്റിലെത്തിയ ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോൾ ശിൽപയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ശിൽപ. ഡേറ്റിങ് ആപ്പിലൂടെ ശിൽപയും സൗരഭും പരിചയപ്പെട്ട ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ഇവ‍ർ ഒരുമിച്ച് ജീവിക്കുകയാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ സൗരഭ് ദേഹോപദ്രവം എൽപിക്കുകയും കബളിപ്പിക്കുകയും ചെയ്തിരുന്നുവെന്നും യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. പ്രശ്നങ്ങളെച്ചൊല്ലി തർക്കങ്ങളും കൈയേറ്റവും പതിവായിരുന്നു എന്നും പിതാവ് പറയുന്നു.

എന്നാൽ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും മൂന്ന് മാസം മുമ്പ് മാത്രമാണ് യുവതിയെ ഡേറ്റിങ് ആപിലൂടെ പരിചയപ്പെട്ടതെന്നുമാണ് സൗരഭിന്റെ വാദം. മകളെ സൗരഭ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് സൗരഭിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ‍ഡ് ചെയ്തു. കേസിന്റെ എല്ലാ വശവും പരിശോധിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ യാഥാർത്ഥ മരണ കാരണം വ്യക്തമാവൂ എന്നും പോലീസ് പറയുന്നു. രണ്ട് പേരുടെയും ഫോണുകളും അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...