പ്രവാസികള്‍ക്ക് തിരിച്ചടി ; കേരള സെക്ടറില്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ്: കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയും മെര്‍ജ് ചെയ്തുമുള്ള എയര്‍ ഇന്ത്യയുടെ നടപടി, അവധി ആഘോഷിക്കാന്‍ നാട്ടിലെത്താനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി. മസ്‌കറ്റിനും വിവിധ കേരള സെക്ടറുകള്‍ക്കിടയിലുമുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റു ചില സര്‍വീസുകള്‍ ലയിപ്പിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. മേയ് 29, 31 തീയതികളില്‍ കോഴിക്കോട്-മസ്‌കറ്റ്, മേയ് 30, ജൂണ്‍ ഒന്ന് തീയതികളിലെ മസ്‌കറ്റ്-കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി.

മേയ് 30നുള്ള തിരുവനന്തപുരം-മസ്‌കറ്റ്, മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസും റദ്ദാക്കി. മേയ് 31നുള്ള കണ്ണൂര്‍-മസ്‌കറ്റ്, മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസുകളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ജൂണ്‍ മാസത്തില്‍ നിരവധി വിമാനങ്ങള്‍ മെര്‍ജ് ചെയ്തതായും അറിയിച്ചിട്ടുണ്ട്. ജൂണ്‍ എട്ട്, ഒന്‍പത് തീയതികളിലുള്ള മസ്‌കറ്റ്-കോഴിക്കോട്, മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക. തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട് മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് വഴി തിരുവനന്തപുരത്തെത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...