റാന്നിയിൽ ഏഴുനിലയുള്ള കോടതി സമുച്ചയം വരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിൽ ഏഴുനിലയുള്ള കോടതി സമുച്ചയം വരുന്നു. ഇപ്പോഴുള്ള കോടതി കെട്ടിടത്തിലെ അപര്യാപ്തതകൾക്ക് പരിഹാരമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. റാന്നി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, മുൻസിഫ് കോടതി, താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി എന്നിവ ഇപ്പോഴത്തെ കെട്ടിടത്തിലുണ്ട്. കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. രേഖകൾ സൂക്ഷിക്കാനും മറ്റും ഇവിടെ പരിമിതിയുണ്ട്. മഴക്കാലത്ത് മേൽക്കൂരയിലെ ചോർച്ചയും കാലഹരണപ്പെട്ട വയറിംഗ് സംവിധാനവും ബുദ്ധിമുട്ടാണ്.

റാന്നി മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ജെ.എഫ്.എം കോടതിയും ജുഡീഷ്യൽ ക്വാർട്ടേഴ്‌സ് സൈറ്റുമാണ് കോടതി സമുച്ചയത്തിനുള്ള നിർദ്ദിഷ്ട സ്ഥലം. തൊണ്ടി മുറി, ജഡ്ജിമാരുടെ ലോബി, പോലീസ് റൂം, ബാർ അസോസിയേഷൻ, അഡ്വക്കേറ്റ്സ് ക്ലർക്ക് റൂം, വനിതാ അഭിഭാഷക മുറി, കാന്റീൻ, കലവറ, വെയിറ്റിംഗ് റൂം, ടോയ്‌ലറ്റുകൾ, ശാരീരിക വൈകല്യമുള്ളവരുടെ ടോയ്‌ലറ്റ്, പബ്ലിക് പ്രോസിക്യൂട്ടർമാരുടെ മുറി , ഫയർ, ഇലക്ട്രിക്കൽ കൺട്രോൾ റൂമുകൾ എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കെട്ടിടം പൊളിച്ച ശേഷമാകും പുതിയ കെട്ടിടം നിർമ്മിക്കുക. പി.ഡബ്ല്യു.ഡി സർവേ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ടെൻഡർ ചെയ്യുന്നതിനുമുമ്പ് ഇവിടെയുള്ള കോടതി റാന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് ആലപ്പുഴ റീജിയണൽ ഓഫീസിനാണ് നിർമ്മാണ ചുമതല. 18.43 കോടി രൂപയുടെ അനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചു. 7 നിലയില്‍ വിപുലമായ സൗകര്യങ്ങൾ ഉള്ള പദ്ധതിയുടെ മണ്ണ് പരിശോധനയും രൂപകല്പനയും പൂർത്തിയായി. പഞ്ചായത്ത്, ഫയർ, പാരിസ്ഥിതിക അനുമതികളും ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....