ആലുവയിൽ കാറിടിച്ച് ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ ആശുപത്രിവിട്ടു

For full experience, Download our mobile application:
Get it on Google Play

ആലുവ : കുട്ടമശ്ശേരിയിൽ കാറിടിച്ച് ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ ആശപത്രിവിട്ടു. ഫെബ്രുവരി 13 ന് രാവിലെ പിതാവിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഏഴു വയസുകാരൻ നിഷികാന്ത് അപകടത്തിൽപ്പെട്ടത്. ആലുവ രാജഗിരി ആശുപത്രിയിലെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നിഷികാന്ത്. ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ നിഷികാന്ത് റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെ വന്ന കാർ ദേഹത്ത് കൂടി കയറി ഇറങ്ങി ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. അപകടത്തിൽ തലയ്ക്കും ആന്തരാവയവങ്ങൾക്കും സാരമായി പരുക്കേറ്റു. തുടർന്ന് നിഷികാന്തിനെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

രാജഗിരിയിലെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം മേധാവി ഡോ. സൌമ്യ മേരി തോമസ്സിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചായിരുന്നു പിന്നീടുളള ചികിത്സ. തലച്ചോറിന് ഉണ്ടായ പരുക്കിനെ തുടർന്ന് മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു നിഷികാന്ത്. തലച്ചോറിലെ വീക്കം നിയന്ത്രണത്തിൽ ആക്കുകയായിരുന്നു പ്രധാന വെല്ലുവിളി. തലച്ചോറിലെ വീക്കം കുറഞ്ഞതോടെ നിഷികാന്തിന്റെ ചികിത്സാ ചുമതല പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.ദർശൻ ജയറാം ഏറ്റെടുത്തിരുന്നു. ജീവൻ നഷ്ടമാകുമായിരുന്ന അവസ്ഥയിൽ നിന്നും നിഷികാന്തിനെ തിരികെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ സാധിച്ചത് പിഐസിയു യൂണിറ്റിന്റെ കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണെന്ന് ഡോ.ദർശൻ ജയറാം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു , യുവതിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന...