മഴയുടെ സംഗീതത്തിലൂടെ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്കുള്ള തിരിഞ്ഞു നടത്തമാണ് മഴയാത്ര ; അഡ്വ.അടൂർ പ്രകാശ് എംപി

For full experience, Download our mobile application:
Get it on Google Play

അടൂർ : നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. മഴയുടെ താരാട്ടും കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ചേർത്തു വയ്ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് തിരിച്ചു വയ്ക്കുന്ന കണ്ണാടിയാണ് മഴയാത്ര എന്ന ഹ്രസ്വ ചിത്രം. ഗ്രാമീണ കാഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മഴയാത്ര നല്ല സന്ദേശമാണ് സമൂഹത്തിലേക്ക് നൽകുന്നത് എന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. പ്രവീൺ പ്ലാവിളയിൽ രചന നിർവ്വഹിച്ച മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കിക്കുകയായിരുന്നു അദ്ദേഹം. അടൂർ യമുന ഹോട്ടൽ സമുച്ചയത്തിലെ കോൺഫ്രൻസ് ഹാളിൽ വെച്ചു നടന്ന മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അഡ്വ.അടൂർ പ്രകാശ് എംപി തിരിതെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

വരദ് മൂവി ക്രിയേഷൻസ് 24@ f company യുടെ സഹകരണത്തോടെ അമ്പിളി പ്രവീൺ നിർമ്മാണ മേൽനോട്ടം നിർവ്വഹിച്ച് അഭിജിത്ത് ഹരി സംവിധാനം ചെയ്ത മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് നടത്തിയത്. പ്രവീൺ പ്ലാവിളയിൽ അദ്യക്ഷത വഹിച്ച ചടങ്ങിയിൽ അടൂർ പ്രകാശ് എംപി ആദ്യ പ്രദർശനം നിർവഹിച്ചു. അണിയറ പ്രവർത്തകരെ റോബിൻ പീറ്റർ ആദരിച്ചു. എസ്.സന്തോഷ് കുമാർ, ഡി.അനിൽ കുമാർ, വി.ടി അജോമോൻ, ഹരികുമാർ പൂതങ്കര, ജി.ശ്രീകുമാർ, ആർ.ദേവകുമാർ, കെ.ആർ പ്രമോദ്, രാജീവ് മള്ളൂർ, അരുൺ രാജ്, അമ്പിളി പ്രവീൺ, പാർവ്വതി ജഗതീഷ്, രേഷ്മ രവി, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...