നഗ്നതാ പ്രദർശനം നടത്തിയിട്ടില്ല ; മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നു – യാത്രക്കാരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‌ർ : പോലീസുകാരന്റെ മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് മാവേലി എക്സ്പ്രസിലെ യാത്രക്കാരി. മാഹിയിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നാണ് യാത്രക്കാരി പറയുന്നത്. കാൽ കാണാവുന്ന നിലയിൽ ഇയാൾ മുണ്ട് മാറ്റിയിരുന്നുവെന്നും ചോദിച്ചപ്പോൾ ആധാർ കാ‍ർഡിന്റെ പകർപ്പ് നീട്ടുകയാണ് ചെയ്തതെന്നും യാത്രക്കാരി പറയുന്നു. എന്നാൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി.

നല്ല മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് യാത്രക്കാരി പറയുന്നത്. ഈ സമയത്ത് അതുവഴി പോയ പോലീസുകാരൻ ഇയാളോട് ടിക്കറ്റ് എവിടെയാണെന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴും ഇയാൾ മറുപടി നൽകിയില്ല. ഒടുവിൽ ടിക്കറ്റില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പോലീസുകാരൻ ഇയാളോട് എഴുന്നേറ്റ് മാറാൻ പറഞ്ഞു. തന്‍റെ മുന്നിൽ വെച്ച് ഇയാളെ മ‍ർദ്ദിച്ചിട്ടില്ലെന്നാണ് യാത്രക്കാരി പറയുന്നത്.

മാവേലി എക്സ്പ്രസ്സിൽ യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയ സംഭവം മാധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിഞ്ഞത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ എസ്ഐഐ പ്രമോദ് ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പോലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ കൈയ്യേറ്റം ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...