ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയിൽ ഉത്തരേന്ത്യൻ മോഡൽ ആക്രമണം. ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെ റെയില്‍വെ പോലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ് റെയില്‍വെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രായപൂര്‍ത്തിയാവാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ അടുത്ത് ട്രെയിനിന്‍റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ട് അടിക്കലായിരുന്നു ഇവരുടെ ആക്രമണത്തിന്‍റെ രീതി. കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയിൽവേ പോലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേര്‍ന്നുനിൽക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്‍റെ രീതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇത്തരം കവര്‍ച്ചാസംഘങ്ങള്‍ വ്യാപകമാണ്. അത്തരത്തിലുള്ള മോഷണത്തിന്‍റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടോൾ നൽകാതെ പോയ വണ്ടി തടഞ്ഞു; കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ വണ്ടിച്ചിടിച്ച് അപായപ്പെടുത്താൻ...

0
കോഴിക്കോട്: ഒളവണ്ണ ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. ടോള്‍ ബാര്‍...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി ; സംഭവം പാലക്കാട്

0
പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ്...

ക്രിക്കറ്റ് കോച്ചിങ്ങിനിടെ പീഡനം ; മൂന്നാം കേസിൽ പ്രതിയായ പരിശീലകന് 47 വർഷം കഠിനതടവും...

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരിശീലകന് 47 വര്‍ഷം കഠിനതടവും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍...