തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി. ഒരു കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെറ്റീരിയൽ ഫണ്ടുപയോഗിച്ച് നടന്ന നിർമ്മാണ പ്രവൃത്തികളിലാണ് തട്ടിപ്പ് നടത്തിയത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ സർക്കാരിന് കിട്ടേണ്ട 39850 രൂപ നഷ്ടപ്പെടുത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർ പരിശോധനയിൽ വ്യക്തമായ മറുപടികൾ നൽകിയില്ല. എസ്റ്റിമേറ്റുകൾ പ്രകാരം ഉള്ള പണികൾ അല്ല ചെയ്തതെന്നും കണ്ടെത്തൽ. ഭൂരിപക്ഷം വർക്കുകൾക്കും 2 ടെണ്ടറുകൾ മാത്രമാണ് നൽകിയത്. 2021 മുതൽ 2024 വരെയുള്ള മെറ്റീരിയൽ വർക്കുകളാണ് ഓഡിറ്റ് വകുപ്പ് പരിശോധിച്ചത്. സാങ്കേതിക വിഭാഗം വീണ്ടും പരിശോധന നടത്തണമെന്ന് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ശുപാർശ ചെയ്തിട്ടുണ്ട്. ക്രമക്കേടുകൾ സംസ്ഥാന വിജിലൻസ് അന്വേഷിക്കണമെന്ന് ഓംബുഡ്സ്മാൻ നിർദേശിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























