റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിലെ ഇരുനൂറോളം പേർക്ക് പ്രത്യേക ക്ഷണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർത്തവ്യപഥിൽ ജനുവരി 26-ന് നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേർക്ക് പ്രത്യേക ക്ഷണം. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീർഗാഥ 3.0 മത്സര വിജയികളും ഇവരിൽ ഉൾപ്പെടുന്നു.
രാജ്യത്തിന് അഭിമാനമായ ഐ.എസ്.ആർ.ഒ ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്ര‍ജ്ഞരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നുണ്ട്.

പി എം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, പി.എം ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യയക്ക് കീഴിൽ ഇലക്ട്രോണിക് നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ തൊഴിലാളികൾ, മികച്ച പ്രകടനം കാഴ്ച വെച്ച സ്വയം സഹായ സംഘങ്ങൾ, മികച്ച കർഷക ഉത്പാദക സംഘടനകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പരേഡ് നേരിട്ട് കാണാൻ പ്രത്യേക ക്ഷണിതാക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15,000-ത്തോളം പേർക്കാണ് പ്രത്യേക ക്ഷണിതാക്കൾ എന്ന നിലയിൽ ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ അവസരം ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...