തിരുവനന്തപുരം: ഒരാഴ്ചയോളമായി 50 അടിയോളം താഴ്ചയുള്ള പൊട്ട കിണറിൽ അകപ്പെട്ട് തെരുവ് നായ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി, തെരുവ് നായയെ രക്ഷിക്കാൻ കഴിയില്ല എന്ന് അഗ്നിശമന സേന നിലപാടെടുത്തിരിക്കുകയാണ്. ഏഴ് ദിവസമായി കിണറിനുള്ളിലേക്ക് ആഹാരം കയർ കെട്ടി ഇറക്കി നായയെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തുകയാണ് നാട്ടുകാർ. ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി കൃഷകുമാറിൻ്റെ വീടിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആണ് സംഭവം. ഇക്കഴിഞ്ഞ 11ന് കിണറിനുള്ളിൽ നിന്ന് ശബ്ദം കേട്ട് കൃഷ്ണകുമാറും സമീപ വാസികളും നോക്കുമ്പോഴാണ് പോട്ട കിണറിന് ഉള്ളിൽ നായയെ കാണുന്നത്. തുടർന്ന് 1നായയെ കരയ്ക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കൈവരിയില്ലാത്ത പൊട്ട കിണറിന് 55 അടിയോളം താഴ്ചയുണ്ട്. ശ്രമങ്ങൾ വിഫലമായതോടെ കൃഷ്ണകുമാർ കൃഷ്ണകുമാർ വിഴിഞ്ഞം അഗ്നിശമന സേനയെ ബന്ധപ്പെട്ടെങ്കിലും തെരുവ് നായ അല്ലേ എന്നും അതിനെ സുരക്ഷാ കാരണങ്ങളാലും പേ പിടിക്കുന്ന സമയം ആയതിനാലും രക്ഷിക്കാൻ കഴിയില്ല എന്നും അത്തരത്തിൽ നിർദ്ദേശം ഉണ്ടെന്നും അതിനാൽ അടുത്തിടെയായി നായ്ക്കളെ രക്ഷിക്കാൻ പോകാറില്ല എന്നും ഫോൺ എടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞതായി കൃഷ്ണകുമാർ പറഞ്ഞു. പല തവണ ബന്ധപ്പെട്ടെങ്കിലും ഭലം കണ്ടില്ല. ഇതോടെ ദിവസവും കൃഷ്ണകുമാർ കവറിൽ ഭക്ഷണം നിറച്ച് കയറിൻ്റെ സഹായത്തോടെ കിണറ്റിലേക്ക് ഇറക്കി നായക്ക് നൽകി വരികയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































