തൃശൂര്‍ : പരീക്ഷയെ പേടിച്ചാല്‍ പോര പട്ടിയെയും പേടിക്കണം. പത്താം ക്ലാസ് പരീക്ഷ എഴുതികൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ പരീക്ഷാഹാളില്‍ കയറി തെരുവ് നായ കടിച്ചു. ചെറുതുരുത്തിയിലാണ് സംഭവം. കുളമ്പുമുക്ക് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്.
പരീക്ഷാ ഹാളിലേക്ക് ഓടിക്കയറിയ തെരുവുനായ വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. വിദ്യാര്‍ഥിയെ തിരികെ ഹാളില്‍ എത്തിച്ച് പരീക്ഷയെഴുതാനും അധികൃതര്‍ അവസരമൊരുക്കി.