വന്‍തുക ഫീസ് വാങ്ങിയിട്ടും യോജിച്ച വധുവിനെ കണ്ടെത്തിയില്ല ; മാട്രിമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഉയര്‍ന്ന ഫീസ് ഈടാക്കിയിട്ടും അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കാതിരുന്നതോടെ മാട്രിമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി. ബെംഗളൂരു സ്വദേശി വിജയകുമാര്‍ കെ എസ് എന്നയാളാണ് മാട്രിമോണിയല്‍ സൈറ്റിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉപഭോകൃത കോടതിയാണ് പിഴ ചുമത്തിയത്. വിജയകുമാര്‍ തന്‌റെ മകനായ ബാലാജിക്ക് വേണ്ടിയാണ് ദില്‍മില്‍ എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ ആരംഭിച്ചത്. വധുവിനെ കണ്ടെത്താന്‍ 30,000 രൂപയായിരുന്നു സംഘം ഫീസായി വാങ്ങിയത്. 45 ദിവസത്തിനുള്ളില്‍ യോജിച്ച വധുവിനെ കണ്ടെത്താനാകുമെന്നായിരുന്നു സൈറ്റിന്റെ ഉറപ്പ്.

എന്നാല്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സ്ഥാപനത്തിന് സാധിച്ചില്ല. ഇതോടെ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിജയകുമാര്‍ മാട്രിമോണിയെ സമീപിച്ചിരുന്നു. പണം തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞ അധികൃതര്‍ വിജയകുമാറിനേ് നേരെ അസഭ്യ വാക്കുകളും ഉപയോഗിച്ചു. ഇതോടെ ഏപ്രില്‍ 9ന് വിജയകുമാര്‍ സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ദില്‍മില്‍ പ്രതികരിച്ചില്ല. ഇതോടെയാണ് പരാതിക്കാരന്‍ ഉപഭോകൃത കോടതിയെ സമീപിക്കുന്നത്. പരാതി പരിശോധിച്ച കോടതി വാഗ്ദാനം ചെയ്തത് പോലെ സ്ഥാപനം പരാതിക്കാരന് ഒരു പ്രൊഫൈല്‍ പോലും കാണിച്ചുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഫീസായി വാങ്ങിയ 30,000 രൂപയ്ക്ക് പുറമെ സേവനം നല്‍കാത്തതിന് 20,000 രൂപ, മാനസിക ബുദ്ധിമുട്ടിന് 5000 രൂപ എന്നിവയും കോടതി ചെലവായി 5000 രൂപയും നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...