യുപിയിലെ ക്ഷേത്രത്തിൽ ‘അമൃതാ’യി ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ ‘അമൃതാ’യി ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളം. മഥുരയിലെ വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരില്‍ നിര്‍മിച്ചിട്ടുള്ള ആനയുടെ തലയുടെ രൂപത്തിലുള്ള ഭാഗത്ത് നിന്നാണ് വെള്ളം ഒഴുകിയെത്തുന്നത്. പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണിതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോട് പറഞ്ഞിരുന്നത്. ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളമാണെന്ന് തുറന്നുകാട്ടി യൂട്യൂബറാണ് രംഗത്തെത്തിയത്.

വെള്ളം ശേഖരിച്ച് കുടിക്കുന്ന ആളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനം ഉയര്‍ന്നു. വിദ്യാഭ്യാസത്തിനാണ് സമൂഹം പ്രാധാന്യം നല്‍കേണ്ടതെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ത്തു. ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്ക് ലഭിക്കുന്നത് കൂളിങ് പ്രസാദമാണെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായം. എല്‍ജിയുടെ എസികള്‍ ഉടനെ ദൈവത്തിന്റെ മറ്റൊരു അവതാരമാകുമെന്ന് പരിഹസിച്ചവരുണ്ട്. ഇത്തരത്തില്‍ വൃത്തിഹീനമായ വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...