ഓമല്ലൂരില്‍ വീട്ടിലേക്ക് ഓടിക്കയറിയ പേവിഷ ബാധയെന്ന് സംശയിക്കുന്ന നായ ചത്തു

For full experience, Download our mobile application:
Get it on Google Play

പത്തനതിട്ട : ഓമല്ലൂരില്‍ വീട്ടിലേക്ക്  ഓടിക്കയറിയ  പേവിഷ ബാധയെന്ന് സംശയിച്ച നായ ചത്തു. ഇന്നലെ മയക്കുമരുന്ന് കുത്തിവെച്ച ശേഷം കൊക്കാതോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പേവിഷ ബാധ പരിശോധിക്കാന്‍ തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി രക്തം, ഉമിനീര്‍ എന്നിവയുടെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്യും.

ഓമല്ലൂര്‍ മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്നാണ് ഇന്നലെ നായ വീട്ടിലേക്ക് ഓടിക്കയറിയത്. വീട്ടമ്മ തുളസിയുടെ മകന്‍ കാറെടുത്ത് പുറത്തു പോകാന്‍ തുടങ്ങവേ കാറിനടിയില്‍ നായയെ കാണുകയായിരുന്നു. നായ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ സംശയം തോന്നുകയും പിന്നീട് ഗേറ്റ് പൂട്ടി മറ്റുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് അടക്കം എത്തിയാണ് നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....