ഉത്തര്‍പ്രദേശ് : പ്രണയത്തിന് അതിർവരമ്പുകളില്ല. ഏത് കടലും താണ്ടി പങ്കാളിയെ തേടി അവരെത്തും. അത്തരമൊരു സംഭവമാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. ദീർഘനാളായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിർ വരമ്പുകൾ ഭേദിച്ച് ഒരു സ്വീഡിഷ് വനിത കടൽ താണ്ടി എത്തിയിരിക്കുകയാണ്. ഉത്തർപ്രദേശ് ഇതാഹിലെ പവൻ കുമാറാണ് വരൻ. 2012 ലാണ് പവനും സ്വീഡിഷ് വനിതയായ ക്രിസ്റ്റൻ ലീബർട്ടും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് മൊട്ടിട്ട സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. പതിനൊന്ന് വർഷത്തെ പ്രണയം ഒടുവിൽ പൂവണിഞ്ഞു. ഇതാഹിൽ ഹൈന്ദവ ആചാരപ്രകാരം ക്രിസ്റ്റൻ വരണമാല്യം ചാർത്തി. വിദേശ വനിതയെ മകൻ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലായിരുന്നുവെന്നും മക്കളുടെ സന്തോഷത്തിലാണ് തങ്ങളുടെ സന്തോഷമിരിക്കുന്നതെന്നും അതുകൊണ്ട് തങ്ങൾ സന്തുഷ്ടരാണെന്നും കുടുംബം പറഞ്ഞു. ബി.ടെക്ക് ബിരുദധാരിയായ പവൻ നിലവിൽ എഞ്ചിനിയറായി ജോലി നോക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























