കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതി പോലീസിനെ അക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതി പോലീസിനെ അക്രമിച്ചു. നാദാപുരം സ്റ്റേഷനിലെ എഎസ്ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്. പ്രതിയായ മുഹമ്മദലിയെ പിടിക്കാനായി പോലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. ഷൊര്‍ണൂരിലെ തട്ടുകടയില്‍ നിന്നും മുപ്പതിനായിരം രൂപയും ബൈക്കും മോഷ്ടിച്ച കേസിലെ പ്രതിയായ മുഹമ്മദലി നാദാപുരം ഇരങ്ങണ്ണൂരിലെ വീട്ടിലെത്തിയെന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. പിന്നാലെ നാദാപുരം പോലീസും വടകര റൂറല്‍ എസ് പിയുടെ സ്ക്വാഡും മുഹമ്മദാലിയെ തേടി വീട്ടിലെത്തി. ഇതിനിടയിലാണ് വീട്ടിലെ ജനല്‍ചില്ല് തകര്‍ത്ത ശേഷം പ്രതി പോലീസിനെ അക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ എഎസ് ഐ എം നൗഷാദ്, റൂറല്‍ എസ് പിയുടെ സ്ക്വാഡ് അംഗം വിവി ഷാജി എന്നിവര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ വീടിന്‍റെ കതക് തകര്‍ത്ത് അകത്തു കടന്ന പോലീസ് മുഹമ്മദാലിയെ പിടികൂടിയ ശേഷം ഷൊര്‍ണൂര്‍ പോലീസിന് കൈമാറി. 2023ല്‍ എടച്ചേരിയില്‍ വെച്ച് പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ 3 ദിവസമുള്ള വലിയ പടിയിറക്കത്തിന്...

കേരളത്തിലെ നിപ വൈറസ് ബാധ : സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് കേന്ദ്രം

0
ദില്ലി: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ...

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് കേസിലെ പുനരന്വേഷണ ഹർജി ഇന്ന് പരിഗണിക്കും

0
കൊച്ചി : മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ...

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ്...