മുംബൈ: വസായില്‍ മൂന്നരവയസ്സുകാരി ഫ്‌ളാറ്റിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു. സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം. ശ്രേയമഹാജന്‍ എന്ന കുട്ടിയാണ് മരിച്ചത്.
അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം. ഈ സമയത്ത് ശ്രേയ ഉറക്കമേഴുന്നേറ്റ് മൊബൈലില്‍ കളിക്കുകയായിരുന്നു, മൊബൈല്‍ താഴെ വീണപ്പോള്‍ എടുക്കാനായി ശ്രമിക്കുമ്ബോഴായിരുന്നു അപകടം. നാലരയടി ഉയരമുള്ള ഇരുമ്ബഴിയില്‍ പിടിച്ച് താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്ബോഴായിരുന്നു പിടിവിട്ട് വീണത്. ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തി. ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.