സുള്ള്യ കൊലപാതകം : തലശ്ശേരിയില്‍ ആബിദ് എന്ന ആളുടെ വീട്ടില്‍ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

മംഗലൂരു : സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. തലശ്ശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കര്‍ണാടക എടിഎസിന്റെ പരിശോധന. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. മംഗലൂരില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടി. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയത്. കടകള്‍ വൈകിട്ട് ആറുമണിക്ക് അടയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

അത്യാവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവ മാത്രമേ ആറുമണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ ഓഗസ്റ്റ് ഒന്നുവരെ മദ്യശാലകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. പത്തുദിവസങ്ങള്‍ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ ജില്ലകളില്‍ പോലീസ് വിന്യാസം വര്‍ധിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരര്‍ശന ജാഗ്രത പുലര്‍ത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുദായികമായി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ബന്ത്വാളില്‍ പോലീസ് ഫ്ലാഗ് മാര്‍ച്ച്‌ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...