വന്യജീവി ആക്രമണത്തിനിരയായ മൂന്നുവയസുകാരന് സഹായഹസ്തവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചാലക്കയത്തിന് സമീപം വന്യജീവി ആക്രമണം നേരിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന് സഹായഹസ്തവുമായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപ്രതീക്ഷിത വന്യജീവി ആക്രമണം മൂലം മൂന്നു വയസുകാരന്റെ കുടുംബം നേരിട്ട ദുരിതങ്ങള്‍ അറിഞ്ഞ മന്ത്രി വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങളുമായാണ് സന്ദര്‍ശിച്ചത്.

ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുള്ള 350 രൂപയുടെ ധനസഹായം ഡിസ്ചാര്‍ജ് സമയത്ത് ഒരുമിച്ച് നല്‍കാതെ അതത് ദിവസം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതുപ്രകാരം ഞായറാഴ്ച മുതല്‍ തുക നല്‍കി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഭക്ഷണം യഥാസമയം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ആക്രമണമേറ്റ കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വേണ്ട ശ്രദ്ധാപൂര്‍വമായ പരിചരണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയാണ് മന്ത്രി ആശുപത്രിയില്‍നിന്നും മടങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...