പത്തനംതിട്ടയിൽ മൂന്ന് വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഓമല്ലൂർ പൈവള്ളി ഭാഗത്ത് വീട്ടിനുള്ളിൽ നിൽക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. ഓമല്ലൂർ സ്വദേശിനിയായ സുകന്യ എന്ന കുഞ്ഞിനാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഉച്ചയ്ക്ക് 12:30-ഓടെ അടുക്കളവാതിൽ വഴി വീട്ടിനുള്ളിൽ കടന്ന നായ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ കണ്ണിനും മുഖത്തിനും മാരകമായ മുറിവുകളേറ്റു. കുഞ്ഞിനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അടിയന്തിരമായി മാറ്റി.

സുകന്യയെ ആക്രമിക്കുന്നതിന് മുൻപ് ഇതേ നായ തന്നെ രാവിലെ പ്രദേശത്തെ ഒരു വൈദികനെയും രാജൻ എന്ന നാട്ടുകാരനെയും കടിച്ചിരുന്നു. ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. ഒരു ചുമന്ന നിറത്തിലുള്ള നായയാണ് കുട്ടിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...